---
title: "പരിസ്ഥിതി പഠനയാത്രയ്ക്ക് തുടക്കമിട്ട് ഓയിസ്ക ഇൻറർനാഷണൽ മമ്പറം"
english_title: "Mambaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176916/mambaram"
published_at: "2024-01-15T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4f4298a577_IMG-20240115-WA0195.jpg"
keywords: []
---

# പരിസ്ഥിതി പഠനയാത്രയ്ക്ക് തുടക്കമിട്ട് ഓയിസ്ക ഇൻറർനാഷണൽ മമ്പറം

> **Lead Summary:** **മമ്പറം**: പരിസ്ഥിതി പഠനയാത്രയ്ക്ക് തുടക്കമിട്ട് ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്റർ പറമ്പായി ശിവപ്രകാശം യുപിസ്കൂളും ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്ലിന്റെയും സഹകരണത്തോടുകൂടി പരിസ്ഥിതിയെ അറിയാം പദ്ധതിയുടെ ഭാഗമായിപരിസ്ഥിതിപഠനയാത്ര സംഘടിപ്പിച്ചു.

## Article Content

**മമ്പറം**: പരിസ്ഥിതി പഠനയാത്രയ്ക്ക് തുടക്കമിട്ട് ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്റ്റർ പറമ്പായി ശിവപ്രകാശം യുപിസ്കൂളും ഓയിസ്ക ഇൻറർനാഷണൽ മമ്പറം ചാപ്ലിന്റെയും സഹകരണത്തോടുകൂടി പരിസ്ഥിതിയെ അറിയാം പദ്ധതിയുടെ ഭാഗമായിപരിസ്ഥിതിപഠനയാത്ര സംഘടിപ്പിച്ചു.

മട്ടന്നൂർ സൗഖ്യ റീസ്ട്രീറ്റ് വില്ലേജിൽ നടന്നപരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ഒയിസ്ക സൗത്ത് കേരള ചാപ്റ്റർ പ്രസിഡൻ്റ്  സതീഷ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ഒയിസ്കജില്ലാ പ്രസിഡൻ്റ് ജെയ്സൺ ബേസിൽ,പ്രധാന അധ്യാപിക ടി സുചിത്ര ടീച്ചർ, ഒയിസ്ക ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭോകരൻ, ഓയിസ്കമമ്പറം ചാപ്റ്റർ സെക്രട്ടറി എം സന്തോഷ്,തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ 'ആഷിക് മാസ്റ്റർ, വിശ്രുത് മാസ്റ്റർ'അബി, റോസ്ന ടീച്ചർ, സായി ടീച്ചർ, ഹസീന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അപൂർവ ഇനത്തിൽപ്പെട്ട കനല, കനങ്കമരം, 'മണിമരുത് തുടങ്ങിയ മരങ്ങൾ പരിചയപ്പെടുത്തി കൊടുക്കുകയും മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ മാത്രമെ പ്രകൃതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയുള്ളുഎന്ന സന്ദേശം പൊതുജനങ്ങൾ എത്തിക്കുന്നതിനുവേണ്ടി സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ഓയിസ്ക തീരുമാനിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അടക്കം 70പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176916/mambaram)