---
title: "കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176974/dead"
published_at: "2024-01-15T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a53666014a8_n57445517017053260852766eac841e2f468a058937f93868ee5edec57917de2b1103db9db784ad68a72673.jpg"
keywords: []
---

# കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** **പത്തനംതിട്ട: **ഇരുന്പ് ഏണി മരത്തില്‍ ചാരി കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിലാണ് സംഭവം. സൂധാമണി ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട: **ഇരുന്പ് ഏണി മരത്തില്‍ ചാരി കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിലാണ് സംഭവം. സൂധാമണി ആണ് മരിച്ചത്.

ഭര്‍ത്താവ് രാജേന്ദ്രനുമൊത്ത് കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. മരത്തില്‍ ചാരിയ ഇരുന്പ് ഏണിയുടെ ഒരറ്റം വൈദ്യുതി ലൈനില്‍ തട്ടി ഷോക്ക് ഏല്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച്‌ തന്നെ സുധാമണി മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176974/dead)