---
title: "നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച്‌ 31 വരെ നീട്ടി"
english_title: "Nursing  courses entry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17698/nursing-courses-entry"
published_at: "2021-12-25T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6797239029_nurses.jpg"
keywords: []
---

# നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച്‌ 31 വരെ നീട്ടി

> **Lead Summary:** തിരുവനന്തപുരം: നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച്‌ 31 വരെ നീട്ടി. പ്രവേശന സമയം നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

## Article Content

തിരുവനന്തപുരം: നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച്‌ 31 വരെ നീട്ടി. പ്രവേശന സമയം നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് പരി​ഗണിച്ചാണ് നാഷണല്‍ നഴ്‌സിങ് കൗണ്‍സിലാണ് സമയം നീട്ടിയത്.

നേരത്തേ ഡിസംബര്‍ 31 വരെയാണ് നഴ്‌സിങ് പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് പ്രവേശന സമയം നീട്ടിയത്. പ്രവേശന തിയതി നീട്ടിയതോടെ നഴ്‌സിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തോളം നഷ്ടമാകുന്ന സാഹചര്യം ഉടലെടുത്തു. മറ്റു സര്‍വകലാശാലകളില്‍ ഇതര ബിരുദ കോഴ്‌സുകള്‍ പലതും ഒരു സെമസ്റ്ററിലധികം പിന്നിട്ടിരിക്കുകയാണ്.

സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന എല്‍ബിഎസ്. മൂന്ന് അലോട്‌മെന്റ് കഴിഞ്ഞു. നഴ്‌സിങ് കൗണ്‍സില്‍ സമയക്രമം അന്തിമമായി പ്രഖ്യാപിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തി.മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ ആറ്‌ അലോട്‌മെന്റുകള്‍ വരെ പൂര്‍ത്തിയാക്കി. പ്രവേശന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായെങ്കിലും ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17698/nursing-courses-entry)