---
title: "തൃശൂര്‍ ഉറപ്പിക്കാൻ കോണ്‍ഗ്രസ്; മല്ലികാര്‍ജുൻ ഖാര്‍ഗെ തൃശൂരിലെത്തും"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176983/congress"
published_at: "2024-01-15T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a53aa759f2a_n574476738170532716552548a6d1ff4093cca9016aa29cf900400f86db9a0b6fef085ea7d3609b38c74c8f.jpg"
keywords: []
---

# തൃശൂര്‍ ഉറപ്പിക്കാൻ കോണ്‍ഗ്രസ്; മല്ലികാര്‍ജുൻ ഖാര്‍ഗെ തൃശൂരിലെത്തും

> **Lead Summary:** **തൃശൂര്‍: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് പിടിക്കാൻ കോണ്‍ഗ്രസ് പ്രചരണത്തിനായി എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ തന്നെ രംഗത്തിറക്കാനാണ് തീരുമാാനം. ഫെബ്രുവരി മൂന്നിന് തേക്കിൻകാട് മൈദാനത്ത് ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തോടെ കേരളത്തിലെ കോണ്‍ഗ്രസിന്‍റ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

## Article Content

**തൃശൂര്‍: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് പിടിക്കാൻ കോണ്‍ഗ്രസ് പ്രചരണത്തിനായി എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ തന്നെ രംഗത്തിറക്കാനാണ് തീരുമാാനം. ഫെബ്രുവരി മൂന്നിന് തേക്കിൻകാട് മൈദാനത്ത് ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തോടെ കേരളത്തിലെ കോണ്‍ഗ്രസിന്‍റ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡേ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖാര്‍ഗെ നേരിട്ടെത്തുന്നതിന്‍റ ഭാഗമായാണ് അധ്യക്ഷന്‍റെ കേരള സന്ദര്‍ശനം. വൈകിട്ട് 3.30 ന് ക്രമീകരിച്ചിട്ടുള്ള പരിപാടിയില്‍ ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സമ്മേളനത്തിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

സമ്മേളനത്തില്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരും വനിതാ പ്രസിഡന്‍റുമാരുമായി നേരിട്ട് സംവദിക്കും. ഇത് അടിതട്ടില്‍ മുതല്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176983/congress)