---
title: "കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അകൗണ്ടുകള്‍ ഉള്ളതായി ഇഡി"
english_title: "Ed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176987/ed"
published_at: "2024-01-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a540ce5be63_n5744920121705328706240287211dcfd8eaa323e281edfe8938f239c3f95c60323fec0c8abd3f9f97c5fb0.jpg"
keywords: []
---

# കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അകൗണ്ടുകള്‍ ഉള്ളതായി ഇഡി

> **Lead Summary:** **തൃശൂര്‍: **കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 25 രഹസ്യ അകൗണ്ടുകള്‍ ഉള്ളതായി ഇഡി റിപ്പോര്‍ട്ട്. ഈ അകൗണ്ടുകള്‍ വഴി 100 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി ഇഡി വ്യക്തമാക്കി. നിലവില്‍ മന്ത്രിയായ പി. രാജീവ് ഉള്‍പ്പെടെയുള്ള നോതാക്കള്‍ വ്യാജ ലോണുകള്‍ നല്‍കാൻ സമ്മര്‍ദം ചെലുത്തി. കുരുവന്നൂര്‍ ബാങ്കിലെ അകൗണ്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ഇഡിയുടെ വിശദീകരണം.

## Article Content

**തൃശൂര്‍: **കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് 25 രഹസ്യ അകൗണ്ടുകള്‍ ഉള്ളതായി ഇഡി റിപ്പോര്‍ട്ട്. ഈ അകൗണ്ടുകള്‍ വഴി 100 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി ഇഡി വ്യക്തമാക്കി. നിലവില്‍ മന്ത്രിയായ പി. രാജീവ് ഉള്‍പ്പെടെയുള്ള നോതാക്കള്‍ വ്യാജ ലോണുകള്‍ നല്‍കാൻ സമ്മര്‍ദം ചെലുത്തി. കുരുവന്നൂര്‍ ബാങ്കിലെ അകൗണ്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ഇഡിയുടെ വിശദീകരണം.

സിപിഎമ്മിന്‍റെ നിയമവിരുദ്ധ അകൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരന്നു. 100 കോടിയോളം രൂപയുടെ ഇടപാടാണ് ഈ അകൗണ്ടുകള്‍ വഴി നടന്നത്. ഈ തുക ഉപയോഗിച്ച്‌ നേതാക്കള്‍ സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ ചില അകൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. ഈ അകൗണ്ടുകളിലെ ഇടപാടുകള്‍ ഇതുവരേ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.

ബാങ്കിന്‍റ പ്രവര്‍ത്തനങ്ങള്‍ മുഴുൻ നിയമ വിരുദ്ധമാണ്. ഭരണ സമിതി അംഗങ്ങളായ സിപിഎം നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടുകള്‍ നടന്നത്. ജീവനക്കാരെ നിഷ്ക്രിയരാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. വിവിധ ഏരിയ കമ്മറ്റികളുടെയും ലോക്കല്‍ കമ്മറ്റികളുടെയും പേരിലാണ് സിപിഎമ്മിന് ബാങ്കില്‍ അകൗണ്ടുള്ളത് എന്ന് ഇഡി സത്യവാഗ്മൂലത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176987/ed)