---
title: "ജെയ്സ് ടോം അനുസ്മരണവും സയൻസ് ക്വിസ് മത്സരങ്ങളും നടത്തി"
english_title: "Science quiz "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177005/science-quiz"
published_at: "2024-01-15T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5576d6810e_PicsArt_01-15-09.29.28.jpg"
keywords: []
---

# ജെയ്സ് ടോം അനുസ്മരണവും സയൻസ് ക്വിസ് മത്സരങ്ങളും നടത്തി

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004- 2007 ബാച്ചിലെ ബിഎസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥം എംജി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, ഫിസിക്സ് പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി ജെയ്സ് ടോം അനുസ്മരണവും മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങളും നടത്തി.

## Article Content

**ഇരിട്ടി: **ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004- 2007 ബാച്ചിലെ ബിഎസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥം എംജി കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, ഫിസിക്സ് പൂർവ്വ വിദ്യാർത്ഥികളും സംയുക്തമായി ജെയ്സ് ടോം അനുസ്മരണവും മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങളും നടത്തി.

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നടന്ന ചടങ്ങിൽ ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പൾ ജോയിക്കുട്ടി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ. കെ.വി. ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. ഫിസിക്സ് വിഭാഗം മേധാവി സി.വി. സന്ധ്യ, കോളേജ് സൂപ്രണ്ട് എൻ. സത്യാനന്ദൻ, ക്വിസ് മാസ്റ്റർ വി.എം. പ്രണവ് ചന്ദ്രൻ, അരുൺകുമാർ, പി.വി. ബിനോയി, പി.വി. നവജ്യോത് എന്നിവർ പ്രസംഗിച്ചു. 

ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇരുപത്തി നാല് ടീമുകളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മുപ്പത്തി മൂന്ന് ടീമുകളും ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചേലോറ ഗവ. ഹയർ സെക്കണ്ടറി, വെളിമാനം ഹയർ സെക്കണ്ടറി, ഇരിക്കൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളുകൾ ഒന്നും രണ്ടും മൂണും സ്ഥാനം കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ കൂത്ത്പറമ്പ് ഹൈസ്കൂളും, മണത്തണ ഗവ. ഹയർ സെക്കണ്ട, അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.  

2004- 07 വർഷ ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയ്സ് ടോം 2012 ൽ മദ്രാസ് ഐഐടിയിൽ ഗവേഷക പഠനം നടത്തുകയായിരുന്ന കാലയളവിലാണ് അപകടത്തെ തുടർന്ന് മരണപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177005/science-quiz)