---
title: "സൈനിക മെഡൽ ജേതാവ് റിട്ട. സൈനികൻ രാജൻ കുന്നുമ്മലിനെ ആദരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177014/iritty"
published_at: "2024-01-15T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55c876f932_IMG-20240115-WA0007.jpg"
keywords: []
---

# സൈനിക മെഡൽ ജേതാവ് റിട്ട. സൈനികൻ രാജൻ കുന്നുമ്മലിനെ ആദരിച്ചു

> **Lead Summary:** **ഇരിട്ടി:** ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽസൈനിക മെഡൽ നേടിയ റിട്ട. സൈനികൻ രാജൻ കുന്നുമ്മലിനെ ആദരിച്ചു. ഇന്ത്യാ - ശ്രീലങ്കാ സമാധാന ഉടമ്പടിയെത്തുടർന്നു 1988 ൽ എൽ ടി ടി ക്കെതിരെ ശ്രീലങ്കയിൽ നടത്തിയ ഓപ്പറേഷൻ പവനിൽ പങ്കെടുത്ത് മികച്ച സേവനം ചെയ്ത രാജൻ കുന്നുമ്മലിന് സൈനിക മെഡൽ ലഭിച്ചിരുന്നു.

## Article Content

**ഇരിട്ടി:** ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽസൈനിക മെഡൽ നേടിയ റിട്ട. സൈനികൻ രാജൻ കുന്നുമ്മലിനെ ആദരിച്ചു. ഇന്ത്യാ - ശ്രീലങ്കാ സമാധാന ഉടമ്പടിയെത്തുടർന്നു 1988 ൽ എൽ ടി ടി ക്കെതിരെ ശ്രീലങ്കയിൽ നടത്തിയ ഓപ്പറേഷൻ പവനിൽ പങ്കെടുത്ത് മികച്ച സേവനം ചെയ്ത രാജൻ കുന്നുമ്മലിന് സൈനിക മെഡൽ ലഭിച്ചിരുന്നു.

ദേശീയ സൈനിക ക്ഷേമ ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം ഇരിട്ടി നേരമ്പോക്കിലെ വീട്ടിൽ എത്തിയ ജില്ലാ സൈനികക്ഷേമ വകുപ്പ് അധികൃതർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത രാജനെ പൊന്നാട അണിയിച്ചു. വാർഡ് കൗൺസിലർ കെ. നന്ദനൻ മൊമെന്റോ കൈമാറി.

ജില്ലാ സൈനിക വകുപ്പ് അസി. സൈനിക വെൽഫയർ ഓഫീസർ വി.വി. ജോസ്, ഹെൻട്രി കെ ആന്റണി, കെ.പി. ജോർജ്ജ്, ചെയർപേഴ്‌സൺ കെ. ശ്രീലത, കൗൺസിലർ കെ. നന്ദനൻ രാജൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177014/iritty)