---
title: "ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന"
english_title: "Deeparadhana today at Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17709/deeparadhana-today-at-sabarimala"
published_at: "2021-12-25T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c68ecf859fd_images - 2021-12-25T085349.551.jpeg"
keywords: []
---

# ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന

> **Lead Summary:** ശബരിമല: ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ.

## Article Content

ശബരിമല: ശബരിമലയില്‍ ഇന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ.

ഇന്ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്ബയില്‍ എത്തും. 3 മണി വരെ പമ്ബാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് സന്നിധാനത്തെത്തിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരിയും ഏറ്റുവാങ്ങും. പിന്നാലെ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന.

‌‌നാളെ പകല്‍ 11.50നും 1.15നുമിടയ്ക്കു തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് 5നു വീണ്ടും തുറക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17709/deeparadhana-today-at-sabarimala)