---
title: "ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177091/appoinment"
published_at: "2024-01-16T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a619d461c78_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം** : കേരളാ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബി എസ് സി(മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്കനോളജി) കോഴ്‌സിലേക്ക് ഫിസിക്സ്, കമ്പ്യുട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

**തിരുവനന്തപുരം** : കേരളാ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബി എസ് സി(മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്കനോളജി) കോഴ്‌സിലേക്ക് ഫിസിക്സ്, കമ്പ്യുട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ജനുവരി 24ന് രാവിലെ 10ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജാരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177091/appoinment)