---
title: "കലാപ്രതിഭകളെ ആദരിക്കലും പുതുവത്സര സംഗമവും നടത്തി"
english_title: "Arts talents were felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177209/arts-talents-were-felicitated"
published_at: "2024-01-16T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a65fd88398d_Screenshot_2024-01-16-16-09-43-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കലാപ്രതിഭകളെ ആദരിക്കലും പുതുവത്സര സംഗമവും നടത്തി

> **Lead Summary:**  നോർത്ത് ഒളവിലം സായന്തനം കലാവേദി സംസ്ഥാന കലോത്സവ പ്രതിഭകൾക്കുള്ള അനുമോദനവും പുതുവത്സര സംഗമവും നടത്തി. രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ കെ എം സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 നോർത്ത് ഒളവിലം സായന്തനം കലാവേദി സംസ്ഥാന കലോത്സവ പ്രതിഭകൾക്കുള്ള അനുമോദനവും പുതുവത്സര സംഗമവും നടത്തി. രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ കെ എം സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം എൻ പി സജിത അധ്യക്ഷയായി. ക്ലബ്ബ് പ്രസിഡണ്ട് സിപി രമേഷ് ബാബു, എം വിനോദ്, കെ പി കരുണൻ, കെ പി ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177209/arts-talents-were-felicitated)