---
title: "പടിയൂർ കല്യാട് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു"
english_title: "A harvest festival was organized at Patiyur Kalyad field"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177221/a-harvest-festival-was-organized-at-patiyur-kalyad-field"
published_at: "2024-01-16T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a668e87a6be_Screenshot_2024-01-16-16-50-08-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പടിയൂർ കല്യാട് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പടിയൂർ**: കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ചോലക്കരി വാർഡിലെ ത്രിവേണി കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് നെൽ കൃഷി നടത്തിയത്. ആറേക്കർ വയലിലാണ് കൃഷി ഇറക്കിയത്.

## Article Content

**പടിയൂർ**: കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ചോലക്കരി വാർഡിലെ ത്രിവേണി കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് നെൽ കൃഷി നടത്തിയത്. ആറേക്കർ വയലിലാണ് കൃഷി ഇറക്കിയത്.

കൊയ്ത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രാഗേഷ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ രാഖി രവീന്ദ്രൻ, കെ.വി. ലീല, ആസ്സ്യ, ഏ.സി. വിമല കുമാരി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ജോസ് കുര്യൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177221/a-harvest-festival-was-organized-at-patiyur-kalyad-field)