---
title: "പൊലീസില്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനം ഐജി, എസ് ശ്യാംസുന്ദര്‍ പുതിയ കൊച്ചി കമ്മിഷണര്‍"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177235/police"
published_at: "2024-01-16T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6855c94e04_n5747707081705411837863fa5142126353d7a3dc8e61ee381cf99206074be20193743fd30f401d60312d23.jpg"
keywords: []
---

# പൊലീസില്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനം ഐജി, എസ് ശ്യാംസുന്ദര്‍ പുതിയ കൊച്ചി കമ്മിഷണര്‍

> **Lead Summary:** **കൊച്ചി: **ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും എ അക്ബറിനെ മാറ്റി. എസ് ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മിഷണര്‍.

## Article Content

**കൊച്ചി: **ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും എ അക്ബറിനെ മാറ്റി. എസ് ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മിഷണര്‍.

ക്രൈംബ്രാഞ്ച് എറണാകുളം റേയ്ഞ്ച് ഐജിയായാണ് എ അക്ബറിനെ പുനര്‍നിയമനം നല്‍കിയത്. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനം ഐജിയായും നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ടി നാരായണന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയുമാകും. അഞ്ച് അഡീഷനല്‍ എസ്പിമാര്‍ക്കും 114 ഡിവൈഎസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177235/police)