---
title: "ലോ കോളജില്‍ വീണ്ടും നരേന്ദ്ര മോദിക്കെതിരേ ബോര്‍ഡ്; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍"
english_title: "Ksu members "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177236/ksu-members"
published_at: "2024-01-16T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a686f1b92b3_n5747694161705412255366ad302e7ed07b63ce8b73dd8a2927c166799f56ad513d0735941d56698b3aa35e.jpg"
keywords: []
---

# ലോ കോളജില്‍ വീണ്ടും നരേന്ദ്ര മോദിക്കെതിരേ ബോര്‍ഡ്; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

> **Lead Summary:** **എറണാകുളം:** രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്കെതിരേ ലോ കോളജില്‍ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചു. സംഭവത്തില്‍ രണ്ട് കെഐസ്‌യൂ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പോലീസെത്തി ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

## Article Content

**എറണാകുളം:** രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്കെതിരേ ലോ കോളജില്‍ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചു. സംഭവത്തില്‍ രണ്ട് കെഐസ്‌യൂ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പോലീസെത്തി ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

സംഭവത്തിന് പിന്നാലെ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരെ കോളജിന് മുമ്ബില്‍ വച്ച്‌ പോലീസ് തടഞ്ഞിരുന്നു. കോളജിനകത്തേക്ക് പ്രവേശിക്കുന്ന വഴികെളല്ലാം പോലീസ് ബാരിക്കേഡ് വച്ച്‌ അടക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൻ പോലീസ് സേനയെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. 

> നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ലോ കോളജില്‍ കെഐസ്‌യൂ പ്രവര്‍ത്തകരകുടെ നേതൃത്വത്തില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു. "എ ബിഗ് നോ ടു മോദി' എന്നെഴുതിയ ബാനറാണ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് ബാനര്‍ കെട്ടിയിരുന്നത്. പോലീസിന്‍റെ നിര്‍ദേശപ്രകാരം നഗരസഭാ ജീവനക്കാരാണ് ബാനര്‍ അഴിച്ചുമാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177236/ksu-members)