---
title: "രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി"
english_title: "Prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177245/prime-minister"
published_at: "2024-01-16T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a68cf7618c3_n5747794001705413717083e05e1145e6981aeb5c222aca91be4b9e209c850bda631721e91f476c20f6a211.jpg"
keywords: []
---

# രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

> **Lead Summary:** **കൊച്ചി:** രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. നെടുമ്ബാശേരിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഏഴരയോടെ മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ആരംഭിക്കും. 

## Article Content

**കൊച്ചി:** രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. നെടുമ്ബാശേരിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഏഴരയോടെ മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ആരംഭിക്കും. 

നാവികസേന വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. അവിടെ നിന്ന് മോദി റോഡ് ഷോ ആയി ഗസ്റ്റ് ഗസ്റ്റ് ഹൗസിലെത്തും. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററാണ് റോഡ് ഷോ. നേരത്തെ 6.30 റോഡ് ഷോ ആരംഭിക്കുമന്നാണ് അറിയിച്ചിരുന്നതെങ്കിലും 7.30 ഓടെയെ യാത്ര ആരംഭിക്കുകയുള്ളുവെന്ന് അറിയിപ്പ് വന്നു.

നാളെ ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസില്‍നിന്നു ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂര്‍ ക്ഷേത്രത്തിലും 10.15നു തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ എത്തുകയും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. തുടര്‍ന്ന് 1.30നു മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.35ന് പ്രധാനമന്ത്രി ഐഎന്‍എസ് ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയും ഡല്‍ഹിയിലേക്കു മടങ്ങുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177245/prime-minister)