---
title: "മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച്‌ ഗൃഹനാഥൻ മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177261/accident-dead"
published_at: "2024-01-16T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69e3292f10_n5748052021705418137226115a9a02f3aa90e4f641701e1350b71f90aa23c69243c4043a0bcbb8d1fc9df8.jpg"
keywords: []
---

# മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച്‌ ഗൃഹനാഥൻ മരിച്ചു

> **Lead Summary:** **കോഴിക്കോട്:** കൊടുവള്ളി വാവാട് ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് പട്ടരുമണ്ണില്‍ സദാനന്ദന്‍ ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.

## Article Content

**കോഴിക്കോട്:** കൊടുവള്ളി വാവാട് ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് പട്ടരുമണ്ണില്‍ സദാനന്ദന്‍ ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.

കൊടുവള്ളിയില്‍ ചിത്ര പ്രസ് നടത്തുന്ന സദാനന്ദന്‍ മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച്‌ വീഴ്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ വീട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177261/accident-dead)