---
title: "വിമൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന ക്വിസ് മത്സരം ജനുവരി 27ന്"
english_title: "Quiz "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177268/quiz"
published_at: "2024-01-16T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6a193628ce_Shareable-Quizzes-In-Online-Training-7-Reasons.jpg"
keywords: []
---

# വിമൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന ക്വിസ് മത്സരം ജനുവരി 27ന്

> **Lead Summary:** **കൽപ്പറ്റ: **റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു വിമൻ ചേംബർ ഓഫ് കോമേഴ്സ് വനിതകൾക്കായി മാത്രം ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 27 ശനിയാഴ്ച കൽപ്പറ്റയിലെ എസ് കെ എം ജെ സ്കൂൾ കോമ്പൗണ്ടിലെ ജിനചന്ദ്ര മെമ്മോറിയൽ ജൂബിലി ഹാളിൽ വച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. രാവിലെ പത്തുമണി മുതൽ ഒരു മണിവരെയായിരിക്കും മത്സരം നടക്കുക.

## Article Content

**കൽപ്പറ്റ: **റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു വിമൻ ചേംബർ ഓഫ് കോമേഴ്സ് വനിതകൾക്കായി മാത്രം ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 27 ശനിയാഴ്ച കൽപ്പറ്റയിലെ എസ് കെ എം ജെ സ്കൂൾ കോമ്പൗണ്ടിലെ ജിനചന്ദ്ര മെമ്മോറിയൽ ജൂബിലി ഹാളിൽ വച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. രാവിലെ പത്തുമണി മുതൽ ഒരു മണിവരെയായിരിക്കും മത്സരം നടക്കുക.

സ്ത്രീകൾക്ക് വേണ്ടി മാത്രമായി ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം വയനാട്ടിൽ നടക്കുന്നത്. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും മത്സരം നടക്കുക . 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് . ഒരു ടീമിന്റെ രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.

ആനുകാലിക സംഭവങ്ങളിൽ സ്ത്രീകൾക്കുള്ള അറിവും താലപര്യവും വർദ്ധിപ്പിയ്ക്കേണ്ടത് മാറിയ കാലഘട്ടത്തിന്റെ ആവശ്യമെന്നു നിലയിലാണ് വിമൻ ചേംബർ സ്ത്രീകൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ താലപര്യപ്പെടുന്ന സ്ത്രീകൾ തങ്ങളുടെ പേര്, അഡ്രസ്, ഫോൺ നമ്പർ സഹിതം വിമൻ ചേംബറിനെ 8156929302 , 9633666001 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 22 ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177268/quiz)