---
title: "കരിക്കിടാൻ കയറിയ ഗൃഹനാഥൻ തെങ്ങില്‍ നിന്ന് വീണുമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177281/dead"
published_at: "2024-01-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6aef4291de_n57481968617054224936365a8d76a443f54cbf4f1bcade28d761997250674eb6b67b6118787c134990100b.jpg"
keywords: []
---

# കരിക്കിടാൻ കയറിയ ഗൃഹനാഥൻ തെങ്ങില്‍ നിന്ന് വീണുമരിച്ചു

> **Lead Summary:** **കോഴിക്കോട്: **കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ പി.ഒ ബാലരാജ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ പി.ഒ ബാലരാജ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.

വീട്ടുകാരും അയല്‍വാസികളും അദ്ദേഹത്തെ ഉടൻ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകന്‍: ഹബിന്‍ദാസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177281/dead)