---
title: "വിമാനം വൈകുന്നത് എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അറിയിക്കണം’ ഡിജിസിഎ"
english_title: "Newdelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177303/newdelhi"
published_at: "2024-01-17T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a72aa14917b_IMG-20240117-WA0002.jpg"
keywords: []
---

# വിമാനം വൈകുന്നത് എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അറിയിക്കണം’ ഡിജിസിഎ

> **Lead Summary:** **ന്യൂഡല്‍ഹി** : വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്രകൾ വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യത ഉള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

## Article Content

**ന്യൂഡല്‍ഹി** : വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്രകൾ വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യത ഉള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

എല്ലാ എയര്‍ലൈനുകളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. എയര്‍ലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളില്‍ ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു. വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നതിൻ്റെ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. വെബ്സൈറ്റ്, എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരെ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177303/newdelhi)