---
title: "ആശംസ നേര്‍ന്ന് പ്രധാനമന്ത്രി; താരസമ്പന്നമായ ചടങ്ങില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177334/thrissur"
published_at: "2024-01-17T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7618792e16_IMG-20240117-WA0011.jpg"
keywords: []
---

# ആശംസ നേര്‍ന്ന് പ്രധാനമന്ത്രി; താരസമ്പന്നമായ ചടങ്ങില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം

> **Lead Summary:** **തൃശ്ശൂർ**: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ നടന്നു. ​വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.

## Article Content

**തൃശ്ശൂർ**: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ നടന്നു. ​വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവർ അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദർശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും ചേർന്ന് സ്വീകരിച്ചു.

വൻ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177334/thrissur)