---
title: "#thief l മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ"
english_title: "stealing mobile phone and money"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177374/stealing-mobile-phone-and-money"
published_at: "2024-01-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a777959b2bd_Picsart_24-01-17_11-58-03-265.jpg"
keywords: []
---

# #thief l മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ

> **Lead Summary:** **തലശ്ശേരി**: മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവിനെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി തിരുവങ്ങാട് പെട്രോൾ പമ്പിന്റെ സമീപം വെച്ച് ബ്രിട്ടോ ജസ്റ്റിൻ എന്നയാളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച മുഴപ്പിലങ്ങാട് സ്വദേശി എ.കെ.നസീർ ആണ് പിടിയിലായത്. 

## Article Content

**തലശ്ശേരി**: മൊബൈൽ ഫോണും പണവും മോഷ്ടിച്ച യുവാവിനെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി തിരുവങ്ങാട് പെട്രോൾ പമ്പിന്റെ സമീപം വെച്ച് ബ്രിട്ടോ ജസ്റ്റിൻ എന്നയാളുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച മുഴപ്പിലങ്ങാട് സ്വദേശി എ.കെ.നസീർ ആണ് പിടിയിലായത്. 

ജനുവരി പതിനാലാം തിയ്യതിയാണ് സംഭവം. തലശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സബ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എം.പി. യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം മുഴപ്പിലങ്ങാട് വെച്ച് നസീറിനെ പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177374/stealing-mobile-phone-and-money)