---
title: "കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു"
english_title: " Crime at kaladi today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17738/crime-at-kaladi"
published_at: "2021-12-25T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6c21127e48_images - 2021-12-25T123233.603.jpeg"
keywords: []
---

# കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു

> **Lead Summary:** എറണാകുളം: കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു.

## Article Content

എറണാകുളം: കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു.

മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ,ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം.

സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐ യിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦,പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17738/crime-at-kaladi)