---
title: " #Delhi | ഇന്ത്യൻ ചെസ്സിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച്   ആർ പ്ര​ഗ്നാനന്ദ "
english_title: "Indian chess r pragnanandha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177396/indian-chess-r-pragnanandha"
published_at: "2024-01-17T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a784d41fa10_WhatsApp_Image_2024-01-17_at_1.11.49_PM.jpeg"
keywords: []
---

#  #Delhi | ഇന്ത്യൻ ചെസ്സിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച്   ആർ പ്ര​ഗ്നാനന്ദ 

> **Lead Summary:**  **ഡൽഹി:** ഇന്ത്യൻ ചെസ്സിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച് ആർ പ്ര​ഗ്നാനന്ദ.കരിയറിൽ ആദ്യമായി ഇന്ത്യൻ ചെസ്സിലെ ഒന്നാം നമ്പർ താരമായി ആർ പ്ര​ഗ്നാനന്ദ. ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം.

## Article Content

 **ഡൽഹി:** ഇന്ത്യൻ ചെസ്സിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച് ആർ പ്ര​ഗ്നാനന്ദ.കരിയറിൽ ആദ്യമായി ഇന്ത്യൻ ചെസ്സിലെ ഒന്നാം നമ്പർ താരമായി ആർ പ്ര​ഗ്നാനന്ദ. ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം.

വിശ്വനാഥൻ ആനന്ദിനെ മറികടന്നാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്ര​​ഗ്നാനന്ദ ഡിങ് ലിറനെ   തോൽപ്പിച്ചത്. ഡിങ് ലിറനെതിരായ വിജയത്തിൽ സന്തോഷമുണ്ടെന്ന് പ്ര​ഗ്നാനന്ദ പ്രതികരിച്ചു. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എങ്കിലും തുടക്കം മുതൽ മത്സരം തനിക്ക് അനുകൂലമായിരുന്നു. ആദ്യ നിമിഷങ്ങളിൽ ലഭിച്ച മുൻതൂക്കം നിലനിർത്താൻ താൻ ആഗ്രഹിച്ചു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്ര​ഗ്നാനന്ദ വ്യക്തമാക്കി.

ലോക ചെസ്സ് റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. ഒന്നാം സ്ഥാനത്ത് നോർവെയുടെ മാ​ഗ്നസ് കാൾസനാണ്. ഇന്ത്യൻ താരങ്ങളായ വിശ്വനാഥൻ ആനന്ദ് 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177396/indian-chess-r-pragnanandha)