---
title: "ആക്രികടയിലെ തീപിടുത്തം: 15 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177484/kalpetta"
published_at: "2024-01-17T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7c80fc9d31_IMG-20240117-WA0025.jpg"
keywords: []
---

# ആക്രികടയിലെ തീപിടുത്തം: 15 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

> **Lead Summary:**  **കൽപ്പറ്റ**: കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ ഇന്നലെ ആക്രികടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പോലീസ്. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. കൽപ്പറ്റ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് എടപ്പെട്ടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആക്രികടക്ക് തീപിടിച്ചത് .

## Article Content

 **കൽപ്പറ്റ**: കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ ഇന്നലെ ആക്രികടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പോലീസ്. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. കൽപ്പറ്റ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് എടപ്പെട്ടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആക്രികടക്ക് തീപിടിച്ചത് .

കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്.പിന്നീട് സമീപത്ത് നിന്നും ലഭിച്ച സി സി ടി വി. ദൃശ്യത്തിലാണ് ഒരാളെത്തി കടക്ക് തീ വെക്കുന്ന ദൃശ്യം ലഭിച്ചത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം.  പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ആക്രിസാധനങ്ങൾ ഇൻഷുർ ചെയ്തതാണെന്നും 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടന്നും ഉടമ തൊണ്ടിയിൽ അബ്ദുൾ നാസർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177484/kalpetta)