---
title: "രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍: സുരേഷ് ഗോപി"
english_title: "Political assassinations must end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17749/political-assassinations-must-end"
published_at: "2021-12-25T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6dfcf7301b_Screenshot_20211225_143841.jpg"
keywords: []
---

# രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍: സുരേഷ് ഗോപി

> **Lead Summary:**  ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്.

## Article Content

 ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്.

വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണെന്ന് ഇത്തരത്തിലുള്ള കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17749/political-assassinations-must-end)