---
title: "മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177490/iritty"
published_at: "2024-01-17T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7d2f24a627_IMG-20240117-WA0033.jpg"
keywords: []
---

# മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി 

> **Lead Summary:** **ഇരിട്ടി**: മലയാളത്തിന്റെ മഹാകവിയും എസ്എൻഡിപി യോഗത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ നൂറാമത് ചരമ വാർഷിക ദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**ഇരിട്ടി**: മലയാളത്തിന്റെ മഹാകവിയും എസ്എൻഡിപി യോഗത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ നൂറാമത് ചരമ വാർഷിക ദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

ഛായാചിത്രത്തിനു മുന്നിൽ നടന്ന യൂണിയൻ ഭാരവാഹികളുടെ പുഷ്പാർച്ചനക്ക് ശേഷം കുമാരനാശാന്റെ കൃതികളുടെ ആലാപനവും വിവർത്തനവും നടന്നു. കവിയും സാഹിത്യകാരനും കണ്ണൂർ ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്ററുമായ ടി.വി. ശ്രീജൻ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശ്രദ്ധ രത്നസേനൻ, പുഷ്പൻ കാക്കയങ്ങാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു.

എസ്എൻഡിപി യോഗം മുൻ കൗൺസിലർ കെ. കെ. ധനേന്ദ്രൻ, യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ, യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, ഡയറക്ടർ കെ. എം. രാജൻ, രാധാമണി ഗോപി, എ. എം. കൃഷ്ണൻകുട്ടി, പി.ജി. രാമകൃഷ്ണൻ, ലതാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു . എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കുമാരനാശാൻ അനുസ്മരണ പരിപാടികളുടെ ഭാഗമായി യൂണിയന്റെ അതിർത്തിയിലുള്ള എല്ലാ ശാഖകളിലും, സാംസ്കാരിക സംഘടനകളുടെയും, സ്കൂളുകളുടെയും നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കുമാരനാശാൻ കൃതികളുടെ ആലാപനവും വ്യാഖ്യാനവും നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177490/iritty)