---
title: "പ്രഗതി സർഗ്ഗോത്സവം ഉദ്‌ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177492/iritty"
published_at: "2024-01-17T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7d5c1c5cf7_IMG-20240117-WA0003.jpg"
keywords: []
---

# പ്രഗതി സർഗ്ഗോത്സവം ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രഗതി സർഗ്ഗോത്സവത്തിന് തുടക്കമായി. കായിക മത്സരങ്ങക്ക് തുടക്കം കുറിച്ച് കൊണ്ട് രാവിലെ പയഞ്ചേരി മുക്കിൽ നിന്നും കായിക താരങ്ങൾ അണിനിരന്ന ദീപശിഖാ പ്രയാണം മത്സരവേദിയായ വള്ള്യാട് വയലിൽ എത്തിച്ചേർന്നു. തുടർന്ന് സുബേദാർ മേജർ രാജീവൻ ചൂരി കായിക മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. പ്രഗതി കോളേജ് പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. പ്രഗതി സാംസ്‌കാരിക വേദി പ്രസിഡന്റ് വിനീത് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ശശീന്ദ്രൻ വിനീത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി:** നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രഗതി സർഗ്ഗോത്സവത്തിന് തുടക്കമായി. കായിക മത്സരങ്ങക്ക് തുടക്കം കുറിച്ച് കൊണ്ട് രാവിലെ പയഞ്ചേരി മുക്കിൽ നിന്നും കായിക താരങ്ങൾ അണിനിരന്ന ദീപശിഖാ പ്രയാണം മത്സരവേദിയായ വള്ള്യാട് വയലിൽ എത്തിച്ചേർന്നു. തുടർന്ന് സുബേദാർ മേജർ രാജീവൻ ചൂരി കായിക മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു. പ്രഗതി കോളേജ് പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. പ്രഗതി സാംസ്‌കാരിക വേദി പ്രസിഡന്റ് വിനീത് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ശശീന്ദ്രൻ വിനീത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177492/iritty)