---
title: "കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്യാൻസര്‍ പരിശോധനാ ഫലം നീണ്ടുപോകുന്നു; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു"
english_title: " Kozhikode medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177522/kozhikode-medical-college"
published_at: "2024-01-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7ec3157571_n5751092141705503652055edf06e074ccd83cc53e650366da8c26ed5911bee9e9ce928f29032cc3b5517ee.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്യാൻസര്‍ പരിശോധനാ ഫലം നീണ്ടുപോകുന്നു; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നിന്ന് ക്യാൻസര്‍ പരിശോധനാ ഫലം വൈകുന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന് ഇത് സംബന്ധിച്ച്‌ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നിന്ന് ക്യാൻസര്‍ പരിശോധനാ ഫലം വൈകുന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന് ഇത് സംബന്ധിച്ച്‌ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഫെബ്രുവരി 20 ന് മനുഷ്യാവകാശ കമ്മീഷൻ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരിശോധനാ സാമ്ബിളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന കാരണമാണ് ടെസ്റ്റുകള്‍ വൈകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൂന്ന് മാസം വരേ കാത്തിരുന്നാണ് പലര്‍ക്കും പരിശേധനാ ഭലം ലഭിക്കുന്നത്. 

ക്യാൻസര്‍ ചികിത്സയ്ക്കായി നിരവധി ആളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. എന്നാല്‍ രോഗ നിര്‍ണയം അനന്തമായി നീണ്ടുപോകുന്നത് രോഗികളെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ അടിയന്തിര ഇടപെടല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177522/kozhikode-medical-college)