---
title: "പലിയേറ്റീവ് ദിനാചരണം: പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി അമ്പതോളം ഭക്ഷണ കിറ്റുകൾ നിർധനരായ രോഗികൾക്ക്  കൈമാറും "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177567/peravoor"
published_at: "2024-01-18T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a879d23f118_Picsart_24-01-18_05-44-56-118.jpg"
keywords: []
---

# പലിയേറ്റീവ് ദിനാചരണം: പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി അമ്പതോളം ഭക്ഷണ കിറ്റുകൾ നിർധനരായ രോഗികൾക്ക്  കൈമാറും 

> **Lead Summary:** **പേരാവൂർ** : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി അമ്പതോളം ഭക്ഷണ കിറ്റുകൾ നിർധനരായ രോഗികൾക്ക് നൽകും.

## Article Content

**പേരാവൂർ** : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി അമ്പതോളം ഭക്ഷണ കിറ്റുകൾ നിർധനരായ രോഗികൾക്ക് നൽകും.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ദിവസമായ പതിനെട്ടാം തീയതി വ്യാഴാഴ്ച പാലിയേറ്റീവ് ദിനാചരണ പരിപാടിയിൽ വച്ചാണ് കിറ്റുകൾ പേരാവൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് കൈമാറുക. 50 കിറ്റുകളിലായി ഏകദേശം 25000 രൂപ വിലമതിക്കുന്ന ഭക്ഷണസാധനങ്ങളാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177567/peravoor)