---
title: "#PeravoorblockCongress |  പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം ആരംഭിച്ചു"
english_title: "Peravoor Block Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177646/peravoor-block-congress-committee"
published_at: "2024-01-18T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c47cc0767_Picsart_24-01-18_11-25-18-192.png"
keywords: []
---

# #PeravoorblockCongress |  പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം ആരംഭിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം ഇന്ന് രാവിലെ ആരംഭിച്ചു. താലൂക്കാശുപത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആശുപത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്. പൊതുജങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരാതി നൽകും. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിലാണ് ഉപവാസം. വൈകിട്ട് അഞ്ചിന് സമാപിക്കും.

## Article Content

**പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം ഇന്ന് രാവിലെ ആരംഭിച്ചു. താലൂക്കാശുപത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആശുപത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്‌ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്. പൊതുജങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരാതി നൽകും. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിലാണ് ഉപവാസം. വൈകിട്ട് അഞ്ചിന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177646/peravoor-block-congress-committee)