---
title: "#MartialArtsYoga | പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു"
english_title: "Payyannur Martial Arts Yoga and Fitness Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177662/payyannur-martial-arts-yoga-and-fitness-academy"
published_at: "2024-01-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c93fd7c12_IMG-20240118-WA0013.jpg"
keywords: []
---

# #MartialArtsYoga | പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യോഗ ഡോക്ടറേറ്റ് നേടിയ പ്രേമരാജൻ കാന, നാഷണൽ റഫറിമാരായ സി. ലക്ഷ്മണൻ, കെ.പി. ഷൈജു, ജൂഡോ ബ്ലാക്ക് ബെൽറ്റ് ജേതാക്കളായ എം.വി. ദിനേശൻ, ഇ ഷഫീഖ്, സി.എൻ.മുരളി എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സ്റ്റേറ്റ് പവർ ഫെസ്റ്റ് പത്രപ്രകാശന കർമ്മം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. അക്കാദമി സ്കൂളിലേക്ക് സംഭാവനായി നൽകിയ വാട്ടർ പ്യൂരിഫയർ പ്രിൻസിപ്പൽ വേണുഗോപാൽ മാസ്റ്റർ ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡി.സുനിൽകുമാർ, വി. നന്ദകുമാർ, പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177662/payyannur-martial-arts-yoga-and-fitness-academy)