---
title: "ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177667/cherupuzha"
published_at: "2024-01-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8cb91e0982_IMG-20240118-WA0022.jpg"
keywords: []
---

# ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** **ചെറുപുഴ**: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങൾക്ക് തുടക്കമായി . ഇടവക വികാരി ഡോ. ജോസ് വെട്ടിക്കല്‍ തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നവനാള്‍ പ്രാര്‍ഥന എന്നിവയ്ക്ക് ഫാദര്‍ പ്രജില്‍ പണ്ടാരപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു.

## Article Content

**ചെറുപുഴ**: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങൾക്ക് തുടക്കമായി . ഇടവക വികാരി ഡോ. ജോസ് വെട്ടിക്കല്‍ തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നവനാള്‍ പ്രാര്‍ഥന എന്നിവയ്ക്ക് ഫാദര്‍ പ്രജില്‍ പണ്ടാരപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.15ന് പ്രഭാത പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവയും വൈകീട്ട് 4ന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന പ്രഭാഷണം, നവനാള്‍ പ്രാര്‍ഥന എന്നിവ നടക്കും. 28 ന് ഞായാറാഴ്ച തിരുനാള്‍ സമാപിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177667/cherupuzha)