---
title: "പാട്യം പഞ്ചായത്ത് തല യോഗ പരിശീലനത്തിന് മുതിയങ്ങ ശങ്കര വിലാസം യൂ പി സ്കൂളിൽ തുടക്കമായി "
english_title: "Patyam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177674/patyam"
published_at: "2024-01-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d0751a636_IMG-20240118-WA0023.jpg"
keywords: []
---

# പാട്യം പഞ്ചായത്ത് തല യോഗ പരിശീലനത്തിന് മുതിയങ്ങ ശങ്കര വിലാസം യൂ പി സ്കൂളിൽ തുടക്കമായി 

> **Lead Summary:** **പാട്യം**: പാട്യം പഞ്ചായത്ത് തല യോഗ പരിശീലനത്തിന് മുതിയങ്ങ ശങ്കര വിലാസം യൂ പി സ്കൂളിൽ തുടക്കമായി. 50 ദിവസത്തെ യോഗ ക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട 30 ൽ പരം പെൺകുട്ടികൾ ആണ് യോഗ പരിശീലിക്കുന്നത്.

## Article Content

**പാട്യം**: പാട്യം പഞ്ചായത്ത് തല യോഗ പരിശീലനത്തിന് മുതിയങ്ങ ശങ്കര വിലാസം യൂ പി സ്കൂളിൽ തുടക്കമായി. 50 ദിവസത്തെ യോഗ ക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട 30 ൽ പരം പെൺകുട്ടികൾ ആണ് യോഗ പരിശീലിക്കുന്നത്.

വാർഡ് മെമ്പർ സി പി രജിത ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 3ആം വർഷമാണ് യോഗ അദ്ധ്യാപകനായാ ടി കെ അനീഷ് കുട്ടികളെ യോഗ അഭ്യസിപ്പിക്കുന്നത്. പി ടി എ പ്രസിഡന്റ് പ്രജീഷ് ബാബു അധ്യക്ഷത വഹിച്ചു. അനീഷ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി . സ്കൂൾ ഹെഡ് മിസ്റ്റ്ട്രസ്സ് ആർ ബീന, ടി ബുഷറ, സി കെ സുബിൻ ലാൽ, വി കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177674/patyam)