---
title: "#Adv.P.M.Niyas |  ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തികഞ്ഞ പരാജയം: അഡ്വ. പി.എം. നിയാസ്"
english_title: "Adv. P.M. Niyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177681/adv-pm-niyas"
published_at: "2024-01-18T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d4f3cadcc_IMG-20240118-WA0020.jpg"
keywords: []
---

# #Adv.P.M.Niyas |  ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തികഞ്ഞ പരാജയം: അഡ്വ. പി.എം. നിയാസ്

> **Lead Summary:** **പേരാവൂർ**: ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്. പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

**പേരാവൂർ**: ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്. പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2021ൽ തറക്കല്ലിട്ട പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക, ഡയാലിസിസ് യൂനിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പൊട്ടിപ്പൊളിഞ്ഞ ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഉപവാസ സമരം നടത്തുന്നത്.

ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്സ്, സുധീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കർ, ലിസമ്മ ജോസഫ്, കെ.എം. ഗിരീഷ്, സി.ജെ മാത്യൂ, സി. ഹരിദാസ്, പി.പി. മുസ്തഫ, സിബി ജോസഫ്, സണ്ണി കാരിമല, സുഭാഷ്, മനോജ്‌, രാമകൃഷ്ണൻ, സുരേഖ സജി, വി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177681/adv-pm-niyas)