---
title: "കണ്ണൂരില്‍ ബസ്സപകടം: നിരവധിപേര്‍ക്ക് പരിക്ക് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177687/kannur"
published_at: "2024-01-18T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8d77e81546_Screenshot_20240118-131331_WhatsApp.jpg"
keywords: []
---

# കണ്ണൂരില്‍ ബസ്സപകടം: നിരവധിപേര്‍ക്ക് പരിക്ക് 

> **Lead Summary:** **കണ്ണൂർ** : നിർത്തിയിട്ട ബസിന് പിന്നിൽ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. രണ്ട് സ്ത്രീകൾ ബസിനടിയിൽപ്പെട്ടു. ടി.സി.ബി റോഡിൽ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

## Article Content

**കണ്ണൂർ** : നിർത്തിയിട്ട ബസിന് പിന്നിൽ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. രണ്ട് സ്ത്രീകൾ ബസിനടിയിൽപ്പെട്ടു. ടി.സി.ബി റോഡിൽ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

തളിപ്പറമ്പിൽനിന്ന് പരപ്പയിലേക്ക് പോയ സിനാൻ ബസിന്റെ പിന്നിൽ ഇരിട്ടിയിൽ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചൽ ബസിടിക്കുകയായിരുന്നു. സിനാൻ ബസ്സ് പള്ളിക്ക് മുന്നിൽ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് തെക്കേടത്ത് എയ്ഞ്ചൽ ബസ്സ് പിന്നിൽ ഇടിച്ചത്. ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിലാണ് അപകടം. ഇടിയുടെ ആഘാത്തിൽ മുന്നോട്ടുനീങ്ങിയ സിനാൻ ബസ് റോഡ് മുറിച്ചുകടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി. കരുവൻചാൽ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177687/kannur)