---
title: "#Kudumbashreetravels | 'ദി ട്രാവലർ': കരുത്തോടെ കുടുംബശ്രീ ട്രാവൽസ് ലക്ഷദ്വീപിലേക്ക് "
english_title: "Kudumbashree travels"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177719/kudumbashree-travels"
published_at: "2024-01-18T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8ea02e8b40_photo-1.1705510332.jpg"
keywords: []
---

# #Kudumbashreetravels | 'ദി ട്രാവലർ': കരുത്തോടെ കുടുംബശ്രീ ട്രാവൽസ് ലക്ഷദ്വീപിലേക്ക് 

> **Lead Summary:** **കണ്ണൂർ**: സഞ്ചാര പ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ 'ദി ട്രാവലർ' വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി തിരിക്കുന്ന ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് യാത്രാ പാക്കേജുകളുമായി രംഗത്തിറങ്ങിയത്. പുതുതായുള്ള ലക്ഷദ്വീപ് ട്രിപ്പിലേക്ക് 25 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെങ്കിലും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് 25 പേരിൽ ഒതുക്കിയതെന്ന് ട്രാവൽസ് സെക്രട്ടറി പി.ഷജിന പറഞ്ഞു.

## Article Content

**കണ്ണൂർ**: സഞ്ചാര പ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ 'ദി ട്രാവലർ' വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി തിരിക്കുന്ന ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് യാത്രാ പാക്കേജുകളുമായി രംഗത്തിറങ്ങിയത്. പുതുതായുള്ള ലക്ഷദ്വീപ് ട്രിപ്പിലേക്ക് 25 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെങ്കിലും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് 25 പേരിൽ ഒതുക്കിയതെന്ന് ട്രാവൽസ് സെക്രട്ടറി പി.ഷജിന പറഞ്ഞു.

ലയ കെ.പ്രേം (പ്രസിഡന്റ്), കെ.വി. മഹിജ, രാഗിത, സുഷമ, ആരതി, സിനിഷ തുടങ്ങിയവർ ചേർന്നാണ് സംരംഭം മുന്നോട്ട് നയിക്കുന്നത്. ഓരോ യാത്രയിലും 49, 25 പേർ വീതമുള്ള സംഘങ്ങളെയാണ് ഇവർ വിവിധ സ്ഥലങ്ങൾ ചുറ്റിക്കാണിക്കുന്നത്. യാത്രയിൽ ദൂരമോ ഗതാഗത സംവിധാനമോ ഒന്നും ഇവർക്ക് ഒരു പ്രശ്നമല്ല. കഴിഞ്ഞ മാസം ഒരു സംഘത്തെ കണ്ണൂരിൽ നിന്നും തിരുവന്തപുരത്തേക്ക് ഫ്ലൈറ്റിലാണ് കൊണ്ടു പോയത്. ഇത്തരത്തിൽ ട്രെയിൻ, ബസ്, ട്രാവലർ തുടങ്ങി ഏത് സംവിധാനവും യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

ഫാമിലി ട്രിപ്പ്, ലേഡീസ് ട്രിപ്പ്, സ്കൂൾ ട്രിപ്പുകൾ എന്നിവയ്ക്കെല്ലാെം പാക്കേജുകൾ ലഭ്യമാണ്. വാഹനം, ഭക്ഷണം, താമസം, എസ്കോർട്ടിംഗ് എല്ലാം ഇവർ ഏറ്റെടുക്കും. ധർമ്മശാലയിൽ ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177719/kudumbashree-travels)