---
title: "#Tiger | കടുവയെ കണ്ടതായി വീട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്"
english_title: "iritty tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177736/iritty-tiger"
published_at: "2024-01-18T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8fb51e2ebe_WhatsApp_Image_2024-01-18_at_3.15.38_PM.jpeg"
keywords: []
---

# #Tiger | കടുവയെ കണ്ടതായി വീട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്

> **Lead Summary:** ** ഇരിട്ടി: **ഇരിട്ടിക്കടുത്ത് കൂമൻതോട് ജനവാസമേഖലയിൽ കടുവയെ കണ്ടതായി വീട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പട്ടിയുടെ കുരകേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ കടുവയെ കണ്ടെന്നാണ് വീട്ടുകാർ ഉറപ്പിച്ചു പറയുന്നത്. കുന്നുംപുറത്ത് ജോർജിന്റെ മകളാണ് രാത്രിയിൽ ടോർച്ചിന്റെ വെളിച്ചത്തിൽ കടുവയെ കണ്ടത്. രാത്രിതന്നെ പരിസരവാസികളെ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതിനടുത്ത പ്രദേശത്താണ് കടുവയുടെ കാല്പാടുകൾ കണ്ടെത്തിയത്.

## Article Content

** ഇരിട്ടി: **ഇരിട്ടിക്കടുത്ത് കൂമൻതോട് ജനവാസമേഖലയിൽ കടുവയെ കണ്ടതായി വീട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പട്ടിയുടെ കുരകേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ കടുവയെ കണ്ടെന്നാണ് വീട്ടുകാർ ഉറപ്പിച്ചു പറയുന്നത്. കുന്നുംപുറത്ത് ജോർജിന്റെ മകളാണ് രാത്രിയിൽ ടോർച്ചിന്റെ വെളിച്ചത്തിൽ കടുവയെ കണ്ടത്. രാത്രിതന്നെ പരിസരവാസികളെ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതിനടുത്ത പ്രദേശത്താണ് കടുവയുടെ കാല്പാടുകൾ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ച്ചയായി മലയോരത്തെ വിവിധ പഞ്ചായത്തുകളിൽ വന്യമൃഗങ്ങളുടെ സാന്നധ്യം ഉണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. പലരും അവയെ നേരിട്ട് കാണുന്ന സാഹചര്യവും ഉണ്ടായിരുന്നു. വാണിയപ്പാറ പ്രദേശത്ത് കഴിഞ്ഞ ദിവസം വളർത്തുനായയെ വന്യമൃഗം ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ വനപാലകർ കടുവയെ കണ്ടു എന്നുപറയുന്ന സ്ഥലം പരിശോധിച്ചെങ്കിലും കാല്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സമീപത്തുനിന്നും കാട്ടുപന്നിയുടെ കാല്പാടുകൾ കണ്ടതായി ഫോറസ്ററ് അധികൃതർ പറയുന്നു. വീട്ടുകാർ കടുവയെ തന്നെയാണ് കണ്ടതെന്ന് ഉറപ്പിച്ചു പറയുമ്പോഴും കൃത്യമായ തെളിവുകൾ ലഭിക്കാത്തതുകൊണ്ട് വന്യമൃഗം ഏതാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത സഹചര്യമാണ്. വാർഡ് മെമ്പർ ബിജു കോങ്ങാടൻ, ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണേന്തു, ഉത്തര, വാച്ചർമാരായ രാജേന്ദ്രൻ, അശ്വിൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177736/iritty-tiger)