---
title: "#Makkootamchuram |  മാക്കൂട്ടം ചുരം റോഡിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചു"
english_title: "Makootam pass road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177739/makootam-pass-road"
published_at: "2024-01-18T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8fc955f346_IMG-20240118-WA0034.jpg"
keywords: []
---

# #Makkootamchuram |  മാക്കൂട്ടം ചുരം റോഡിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി** : പൊട്ടിപ്പൊളിഞ്ഞ് യാത്രാക്ലേശം രൂക്ഷമായ മാക്കൂട്ടം ചുരം റോഡിന്റെ അറ്റകുറ്റ പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ അടക്കുന്ന താത്കാലിക പാച്ച് വർക്ക് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചുരം പാത തകർച്ചയിലായതോടെ വാഹന അപകടങ്ങൾ തുടർക്കഥയായിരുന്നു. വനത്തിനുള്ളിലെ വലിയ വളവുകൾ പലതും പൂർണ്ണമായും തകർന്നതോടെ ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. ചില ദിവസങ്ങളിൽ വാഹനങ്ങൾക്ക് യന്ത്ര തകരാർ സംഭവിക്കുകയും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസം സംഭവിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. റോഡ് പൂർണ്ണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോൾ പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നത്.

## Article Content

**ഇരിട്ടി** : പൊട്ടിപ്പൊളിഞ്ഞ് യാത്രാക്ലേശം രൂക്ഷമായ മാക്കൂട്ടം ചുരം റോഡിന്റെ അറ്റകുറ്റ പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ അടക്കുന്ന താത്കാലിക പാച്ച് വർക്ക് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചുരം പാത തകർച്ചയിലായതോടെ വാഹന അപകടങ്ങൾ തുടർക്കഥയായിരുന്നു. വനത്തിനുള്ളിലെ വലിയ വളവുകൾ പലതും പൂർണ്ണമായും തകർന്നതോടെ ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. ചില ദിവസങ്ങളിൽ വാഹനങ്ങൾക്ക് യന്ത്ര തകരാർ സംഭവിക്കുകയും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസം സംഭവിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. റോഡ് പൂർണ്ണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോൾ പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177739/makootam-pass-road)