---
title: "#aralam | സൗജന്യ ആയുർവേദ  മെഡിക്കൽ ക്യാമ്പ് "
english_title: "Aralam ayurveda medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177755/aralam-ayurveda-medical-camp"
published_at: "2024-01-18T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a90f9df0aca_WhatsApp_Image_2024-01-18_at_5.04.50_PM.jpeg"
keywords: []
---

# #aralam | സൗജന്യ ആയുർവേദ  മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** **ആറളം:** ആറളം വന്യജീവി സാങ്കേതത്തിന്റെയും ആറളം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെയും, വന്യജീവി സങ്കേതാതിർത്തിയിലുള്ളവർക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 18/01/2024 ന് പരിപ്പുത്തോടുള്ള ആറളം സെക്ഷൻ ഹെഡ്‌ക്വാർട്ടർ പരിസരത്ത് വെച്ച് നടത്തിയ ക്യാമ്പിൽ 150 ഓളം ആളുകൾ പങ്കെടുത്തു.

## Article Content

**ആറളം:** ആറളം വന്യജീവി സാങ്കേതത്തിന്റെയും ആറളം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെയും, വന്യജീവി സങ്കേതാതിർത്തിയിലുള്ളവർക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 18/01/2024 ന് പരിപ്പുത്തോടുള്ള ആറളം സെക്ഷൻ ഹെഡ്‌ക്വാർട്ടർ പരിസരത്ത് വെച്ച് നടത്തിയ ക്യാമ്പിൽ 150 ഓളം ആളുകൾ പങ്കെടുത്തു.

ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപിന്റെ അധ്യക്ഷതയിൽ രാവിലെ നടന്ന ചടങ്ങ് ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ പി പ്രസാദ് സ്വാഗതവും, കെ രമേശൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നന്ദിയും പറഞ്ഞു. ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ദിനേശൻ, ഡോ. നീതു സി.സി ഗവ. ആയുർവേദ ഹോസ്പിറ്റൽ ആറളം, ഡോ. ചെന്നകെശ്വർ ഗവ. ആയുർവേദ ഹോസ്പിറ്റൽ പായം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177755/aralam-ayurveda-medical-camp)