---
title: "ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റു൦; മന്ത്രി ജി. ആർ അനിൽ "
english_title: "bill payment the responsibility of the dealer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17777/bill-payment-the-responsibility-of-the-dealer"
published_at: "2021-12-25T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c72d350c9b4_images - 2021-12-25T200939.418.jpeg"
keywords: []
---

# ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റു൦; മന്ത്രി ജി. ആർ അനിൽ 

> **Lead Summary:** 2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

## Article Content

2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാക്കുന്നവർക്കെതിരെ ഉപഭോക്തൃ നിയമ പ്രകാരം നടപടി എടുക്കും. ജനങ്ങൾ ഉപഭോക്തൃനിയമത്തിൽ അറിവ് നേടണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17777/bill-payment-the-responsibility-of-the-dealer)