---
title: "ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് വീട്ടമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177782/dead"
published_at: "2024-01-18T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a92de9006ce_n5753613301705586077568a0dbac2604f4d2f569fa08a0da2c4b853e23d1b4dbbe80b3ff5ad55291eb306a.jpg"
keywords: []
---

# ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് വീട്ടമ്മ മരിച്ചു

> **Lead Summary:** **പാലക്കാട്: **ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണ വീട്ടമ്മ മരിച്ചു. പുലർച്ചെ 5.30ന് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തൃശൂർ തിരുവില്ല്വാമല സ്വദേശിനി പള്ളിപ്പെറ്റ വീട്ടില്‍ രത്നാകുമാരി ആണ് മരിച്ചത്.

## Article Content

**പാലക്കാട്: **ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണ വീട്ടമ്മ മരിച്ചു. പുലർച്ചെ 5.30ന് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തൃശൂർ തിരുവില്ല്വാമല സ്വദേശിനി പള്ളിപ്പെറ്റ വീട്ടില്‍ രത്നാകുമാരി ആണ് മരിച്ചത്.

ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാൻ ശ്രമിച്ച ഇവർ കാല്‍ വഴുതി വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.

അടുത്തിടെ തിരുവനന്തപുരത്തും വീട്ടമ്മ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് മരിച്ച സംഭവമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177782/dead)