---
title: "കെ.കെ. ഷൈലജയ്ക്ക് എതിരെ വിമര്‍ശനവുമായി ജി. സുധാകരൻ"
english_title: "G sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177816/g-sudhakaran"
published_at: "2024-01-18T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a941a77b843_n57542096417055910423144bb26ef9442e37c84dccb08ed7f6f68e0e50ed275f4c161766f3894aaf93a49e.jpg"
keywords: []
---

# കെ.കെ. ഷൈലജയ്ക്ക് എതിരെ വിമര്‍ശനവുമായി ജി. സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം: **മുൻ മന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. മന്ത്രി ആകാത്തതില്‍ ആരും വേദനിക്കേണ്ടതില്ല എന്ന് ജി. സുധാകരൻ വിമർശിച്ചു.

## Article Content

**തിരുവനന്തപുരം: **മുൻ മന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. മന്ത്രി ആകാത്തതില്‍ ആരും വേദനിക്കേണ്ടതില്ല എന്ന് ജി. സുധാകരൻ വിമർശിച്ചു.

ടീച്ചർ അമ്മ ആരാണെന്ന് അറിയില്ല. ഒര് അമ്മ മാർക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറയുന്നതാണ് ഉചിതം. കൂടുതല്‍ കാര്യങ്ങല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, എംടിക്കെതിരായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമക്കി. പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് വീണ്ടും പരിശോധിച്ചാല്‍ മനസിലാകും. മോശമായി ഒന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. അത് എവിടെയായാലും പറയും. അതിന് ആരുടെയും പിൻബലം ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177816/g-sudhakaran)