---
title: "പേരാവൂർ താലൂക്ക് ആശുപത്രി നാഥനില്ലാകളരിയായി മാറി: അഡ്വ. സണ്ണി ജോസഫ് എംഎൽഎ"
english_title: "Hospital "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177819/hospital"
published_at: "2024-01-18T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a94480206d6_IMG-20240118-WA0003.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി നാഥനില്ലാകളരിയായി മാറി: അഡ്വ. സണ്ണി ജോസഫ് എംഎൽഎ

> **Lead Summary:** **പേരാവൂർ: **പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേത്രത്വത്തിൽ പേരാവൂർ ടൗണിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രി നാഥനില്ലാകളരിയായി മാറിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

## Article Content

**പേരാവൂർ: **പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേത്രത്വത്തിൽ പേരാവൂർ ടൗണിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രി നാഥനില്ലാകളരിയായി മാറിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

2021ൽ തറക്കല്ലിട്ട പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക, ഡയാലീസിസ് യൂനിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പൊട്ടിപൊളിഞ്ഞ ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഉപവാസ സമരം നടത്തിയത്.

ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലിസി ജോസഫ്, ബൈജു വർഗീസ്സ്, സുധീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കർ, കെ എം ഗിരീഷ്, സി.ജെ മാത്യൂ, സി. ഹരിദാസ്, പി.പി മുസ്തഫ, സുമേഷ് നടുവനാട്, നിധിൻ, ജിബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177819/hospital)