---
title: "സമരാഗ്നി ജാഥ: 301 അംഗ കമ്മിറ്റി രൂപീകരിച്ചു"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177823/congress"
published_at: "2024-01-18T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a94a733da15_IMG-20240118-WA0004.jpg"
keywords: []
---

# സമരാഗ്നി ജാഥ: 301 അംഗ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **കണ്ണൂർ: **കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്‌നി ' പ്രക്ഷോഭ ജാഥയുടെ ജില്ലയിലെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജാഥ വിജയിപ്പിക്കുന്നതിന് ജില്ലയിൽ 301 അംഗ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**കണ്ണൂർ: **കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്‌നി ' പ്രക്ഷോഭ ജാഥയുടെ ജില്ലയിലെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജാഥ വിജയിപ്പിക്കുന്നതിന് ജില്ലയിൽ 301 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. എഡി മുസ്തഫ, വി.വി പുരുഷോത്തമൻ, കെ പ്രമോദ്, അഡ്വ. ടി ഒ മോഹനൻ, എംപി ഉണ്ണികൃഷ്ണൻ, ഡോ. ഷമ മുഹമ്മദ്, കെ സി മുഹമ്മദ് ഫൈസൽ, റിജിൽ മാകുറ്റി, ടി ജയകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177823/congress)