---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177872/walkininterview"
published_at: "2024-01-19T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9f92295f9f_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ/ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ/ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

പ്രായം 21നും 35നും ഇടയില്‍. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2700357. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177872/walkininterview)