---
title: "ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം:* *രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177894/thiruvananthapuram"
published_at: "2024-01-19T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa07b41103f_download_(2)_(17).jpeg"
keywords: []
---

# ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം:* *രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്

> **Lead Summary:** **തിരുവനന്തപുരം**: ജയിലിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൂജപ്പുര ജയിലിന് മുന്നിലെ കോൺ​ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനത്തിനെതിരെയെടുത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതി. കേസിൽ 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്.

## Article Content

**തിരുവനന്തപുരം**: ജയിലിനു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൂജപ്പുര ജയിലിന് മുന്നിലെ കോൺ​ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനത്തിനെതിരെയെടുത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതി. കേസിൽ 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്.

രാഹുലിന് പുറമെ കോൺ​ഗ്രസ് നേതാക്കളും കേസിൽ പ്രതികളാണ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്. 8 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177894/thiruvananthapuram)