---
title: "#Careercaravan |  കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശൻ "
english_title: "Career caravan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177899/career-caravan"
published_at: "2024-01-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa085c1c94e_IMG-20240119-WA0015.jpg"
keywords: []
---

# #Careercaravan |  കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച വഴികാട്ടി: വി.ഡി സതീശൻ 

> **Lead Summary:** ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോൾസെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിയര്‍ കാരവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്.

## Article Content

ജില്ലാപഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോൾസെന്റ് കൗണ്‍സലിംഗ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരിയര്‍ കാരവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിയര്‍ കാരവന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മികച്ച നിക്ഷേപമാണ് വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങളുള്ള കാലഘട്ടമാണ് ഇപ്പോഴുള്ളത്.

ഉപരിപഠനവുമായ് ബന്ധപ്പെട്ട അറിവുകള്‍ സ്‌കൂള്‍ അങ്കണങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന കരിയര്‍ കാരവന്‍ പദ്ധതി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അറിവ് തേടിയുള്ള വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ക്ക് കരിയര്‍ കാരവന്‍ പ്രചോദനമാകും. 2023 ല്‍ ആരംഭിച്ച കരിയര്‍ അവയര്‍നെസ് പ്രോഗ്രാമായ കരിയര്‍ കാരവന്റെ രണ്ടാം സീസനാണിത്. വിദഗ്ധരുടെ ക്ലാസുകള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ കോഴ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുള്‍പ്പെട്ട കരിയര്‍ കാരവന്‍ ജനുവരി 26നകം ജില്ലയിലെ മുഴുവൻ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177899/career-caravan)