---
title: "മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177961/thaliparamba"
published_at: "2024-01-19T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa26f4107cd_IMG-20240119-WA0020.jpg"
keywords: []
---

# മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ** : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരത് കേസ് മസ്ദൂർ യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി വി നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ** : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരത് കേസ് മസ്ദൂർ യൂണിയൻ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി വി നാരായണൻ ഉദ്ഘാടനം ചെയ്തു.

കർഷക തൊഴിലാളിക്ക് ഉപാധിരഹിത പെൻഷൻ നൽകുക, തൊഴിലുറപ്പ് പദ്ധതിയിൽ 600 രൂപ കൂലിയും 200 തൊഴിൽ ദിനങ്ങളും നൽകുക  തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ബി കെ എം യു മണ്ഡലം പ്രസിഡണ്ട് എം രഘുനാഥ് അധ്യക്ഷത വഹിച്ചു. സി ലക്ഷ്മണൻ, പി പി ബാലകൃഷ്ണൻ, എം പി വി ലക്ഷ്മി, എം വി സുഭാഷ്, നളിനി ശിവൻ, പി വി ബാബു, പി പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177961/thaliparamba)