---
title: "വിവിധ ആവശ്യങ്ങളുന്നയിച്ച്  ചെറുപുഴ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177967/cherupuzha"
published_at: "2024-01-19T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa29f4516a1_IMG-20240119-WA0021.jpg"
keywords: []
---

# വിവിധ ആവശ്യങ്ങളുന്നയിച്ച്  ചെറുപുഴ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

> **Lead Summary:** **ചെറുപുഴ: **വിവിധ ആവശ്യങ്ങളുന്നയിച്ച് ബികെഎംയു കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്തില്‍ ചെറുപുഴ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സിപിഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ: **വിവിധ ആവശ്യങ്ങളുന്നയിച്ച് ബികെഎംയു കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്തില്‍ ചെറുപുഴ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സിപിഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുക, കര്‍ഷക തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ നല്‍കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 600 രൂപ കൂലിയും 200 തൊഴില്‍ ദിനങ്ങളും നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബികെഎംയു കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്തില്‍ ചെറുപുഴ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്.

സിപിഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ. റീത്ത അധ്യക്ഷയായി. ലോക്കല്‍ സെക്രട്ടറി സിബി എം. തോമസ്, കെ.ആര്‍. ചന്ദ്രകാന്ത്, പപ്പന്‍ കുഞ്ഞിമംഗലം എന്നിവരും സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177967/cherupuzha)