---
title: "#KSEB| കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസ് എടൂരിൽ പ്രവർത്തനം തുടങ്ങി"
english_title: "KSEB Transgrid iritty sub division "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177975/kseb-transgrid-iritty-sub-division"
published_at: "2024-01-19T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa31810f842_IMG-20240119-WA0034.jpg"
keywords: []
---

# #KSEB| കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസ് എടൂരിൽ പ്രവർത്തനം തുടങ്ങി

> **Lead Summary:** **ഇരിട്ടി** : വയനാട് ജില്ലയിലെ പയ്യമ്പള്ളിയിൽനിന്ന്‌ കാസർകോട് ജില്ലയിലെ കരിന്തളത്തേക്ക് 400 കെ.വി. ലൈൻ വലിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജിതമാക്കുന്നതിനായി കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസ് എടൂരിൽ പ്രവർത്തനം തുടങ്ങി.

## Article Content

**ഇരിട്ടി** : വയനാട് ജില്ലയിലെ പയ്യമ്പള്ളിയിൽനിന്ന്‌ കാസർകോട് ജില്ലയിലെ കരിന്തളത്തേക്ക് 400 കെ.വി. ലൈൻ വലിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജിതമാക്കുന്നതിനായി കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസ് എടൂരിൽ പ്രവർത്തനം തുടങ്ങി.

ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറും നാല് അസിസ്റ്റന്റ് എൻജിനിയർമാരുമടക്കം 13 ജീവനക്കാരാണ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസിലുണ്ടാവുക. നിലവിൽ വയനാട്ടും കാസർകോട്ടുമായിരുന്നു കെ.എസ്.ഇ.ബി. ട്രാൻസ്ഗ്രിഡ് വിഭാഗത്തിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുള്ള ടവറുകളുടെ ജോലികൾ പൂർത്തിയായതോടെയാണ് ജില്ലയിൽ പ്രവർത്തനം തുടങ്ങിയത്. വയനാട്ടിൽ വനഭൂമി ഒഴികെയുള്ളിടങ്ങളിൽ ജോലികൾ പൂർത്തിയായി. ജില്ലയിൽ ആറളം ഫാമിലെ 18 ടവറുകളിൽ 14 എണ്ണം പൂർത്തിയായി. നാലെണ്ണത്തിന്റെ പൈലിങ് ഉടൻ തുടങ്ങും.

ഓഫീസ് തുടങ്ങിയതോടെ കോറിഡോർ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രാൻസ്ഗ്രിഡ് വിഭാഗം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177975/kseb-transgrid-iritty-sub-division)