---
title: "#Panoor |  പാനൂർ ഹൈസ്കൂൾ 1986-87 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഗമം നടന്നു"
english_title: "Panoor high school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177980/panoor-high-school"
published_at: "2024-01-19T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa354334085_Picsart_24-01-19_14-03-33-825.jpg"
keywords: []
---

# #Panoor |  പാനൂർ ഹൈസ്കൂൾ 1986-87 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഗമം നടന്നു

> **Lead Summary:** പാനൂർ : പാനൂർ ഹൈസ്കൂളിലെ 1986-87 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികൾ ഒരുവട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. ഓർമച്ചെപ്പ് 87 പൂർവവിദ്യാർഥി സംഗമം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എം. സുനലൻ അധ്യക്ഷനായി. കെ.പി. നന്ദനൻ വിടപറഞ്ഞ സഹപാഠികളെയും പൂർവാധ്യാപകരെയും ജീവനക്കാരെയും അനുസ്മരിച്ചു.

## Article Content

പാനൂർ : പാനൂർ ഹൈസ്കൂളിലെ 1986-87 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികൾ ഒരുവട്ടം കൂടി സ്കൂളിൽ ഒത്തുചേർന്നു. ഓർമച്ചെപ്പ് 87 പൂർവവിദ്യാർഥി സംഗമം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എം. സുനലൻ അധ്യക്ഷനായി. കെ.പി. നന്ദനൻ വിടപറഞ്ഞ സഹപാഠികളെയും പൂർവാധ്യാപകരെയും ജീവനക്കാരെയും അനുസ്മരിച്ചു.

ടി. രാജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ. യതീന്ദ്രൻ പ്രഭാഷണം നടത്തി. പി.ആർ.എം. ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക മിനിജകുമാരി സുവനീർ പ്രകാശനം ചെയ്തു. ഗുരുവന്ദനം നടത്തി. സംഗമത്തിന്റെ ഓർമയ്ക്കായി സ്കൂളിന് ഉപഹാരം നൽകി. എം. ഭാനു, വി.പി. ചാത്തു, പ്രകാശൻ മൊകേരി, കെ.ഐ. കൃഷ്ണമുരളി, വിനോദ് ചുങ്കക്കാരൻ, കെ.പി. രാമചന്ദ്രൻ, കെ.പി. ശുഭ, സജ്ന മഹമൂദ്, വി. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177980/panoor-high-school)